ദുരന്ത സ്മരണ; വോട്ട് ആയി മാറി മന്ത്രി കെ ടി ജലീൽ

പ്രളയകാലത്തും കൊറോണയുടെ സമയത്തും ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാകും ഓരോ വോട്ടും.

ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിനുള്ള പിന്തുണ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടായി നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിനുള്ള പിന്തുണയാണെന്നും സാധാരണ വോട്ട് ചെയ്യാത്തവർ പോലും സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കുടുംബ സമേതം എത്തിയാണ് മന്ത്രി കെടി ജലീൽ വോട്ട് രേഖപ്പെടുത്തിയത്.

പ്രളയകാലത്തും കൊറോണയുടെ സമയത്തും ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാകും ഓരോ വോട്ടും. ആരോപണങ്ങളിലെ പൊള്ളത്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചുവെന്നതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനം.

 

വെൽഫെയർ പാര്‍ട്ടിയുമായി ഉള്ള സംഖ്യം ലീഗിന് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കും. ലീഗിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന വലിയൊരു വിഭാഗം ആളുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയ്ക്ക് എതിരാണ്. മുസ്ലീം സമുദായത്തിലെ തന്നെ 95 ശതമാനം ആളുകളും സഖ്യത്തിന് എതിരാണെന്ന് വരുമ്പോള്‍ അത് ഒരിക്കലും ലീഗിനും യുഡിഎഫിനും അനുകൂലമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.