ഡിസംബർ 15ന് വളാഞ്ചേരിയിൽ പോപുലർ ഫ്രണ്ട് പ്രതിഷേധ മാർച്ച്

വളാഞ്ചേരി:- ആർഎസ്എസ് അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി 2020 ഡിസംബർ15 ചൊവ്വാഴ്ച വളാഞ്ചേരിയിൽ പോപുലർ ഫ്രണ്ട് പ്രതിഷേധ മാർച്ച്

നടത്തുമെന്ന് പോപുലർ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി അറിയിച്ചു.

 

നിഷ്പക്ഷമായ ഒരു ഏജൻസിയായി പ്രവർത്തിക്കേണ്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആർ‌എസ്‌എസിന്റെ ഉപകരണമായാണ് പ്രവർത്തിക്കുന്നത്. പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും ക്യാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡൻറ് റൗഫ് ശരീഫിന്റെ അറസ്റ്റും റെയ്ഡുകളും ഇതാണ് തെളിയിക്കുന്നത്.

ആർ‌എസ്‌എസിന്റെ വർഗീയവും ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രത്യയശാസ്ത്രത്തിനെതിരായ സന്ധിയില്ലാത്ത നിലപാടാണ് പോപുലർ ഫ്രണ്ടിന്റേത്. അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് വേട്ടയാടി പോപുലർ ഫ്രണ്ടിനെ കീഴ്പ്പെടുത്താനും നിശ്ശബ്ദമാക്കാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് അത് വ്യാമോഹം മാത്രമാണ്.

ഭരണകൂടത്തിന്റെ കണ്ണുരുട്ടലുകൾക്ക് മുന്നിൽ കീഴൊതുങ്ങിപ്പോകുന്ന ദൗത്യമല്ല പോപുലർ ഫ്രണ്ട് ഏറ്റെടുത്തിട്ടുളത്. രാജ്യത്തിന്റെ ശത്രുവായ ആർഎസ്എസിനെ ജനകീയമായി പ്രതിരോധിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്തം പോപുലർ ഫ്രണ്ട് തുടരുക തന്നെ ചെയ്യും. വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് റോഡിൽ നിന്നും തുടങ്ങി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ അഹദ് , സെക്രട്ടറി ജലീൽ എടപ്പാൾ എന്നിവർ

പ്രസ്താവനയിൽ പറഞ്ഞു.