ലോട്ടറി ഓഫീസിനു മുന്നിൽ ഏജൻസിക്കാരുടെ ബഹളം 

പോലീസെത്തിയിട്ടും നടപടിആയില്ല

തിരൂർ: ജില്ലാ ലോട്ടറി ഓഫിസിലെ പത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതാണ് വില്‍പ്പനക്കാര്‍ക്ക് ദുരിതമായത്. ഓഫിസ് അടച്ചുപൂട്ടി ടിക്കറ്റുകള്‍ തിരൂര്‍ ഓഫിസിലേക്ക് മാറ്റുകയായിരുന്നു. തിരൂരില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന് വില്‍പ്പനക്കാരെ അറിയിക്കുകയും ചെയ്തു.

അതു പ്രകാരം ശനിയാഴ്ച നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി ഭാഗങ്ങളില്‍ നിന്ന് വരെ ടിക്കറ്റ് തേടി വില്‍പ്പനക്കാരെത്തി. എന്നാല്‍ ടിക്കറ്റ് നല്‍കാനാവില്ലെന്നായിരുന്നുവെത്രെ ഓഫിസ് അധികൃതരുടെ നിലപാട്.

 

മലപ്പുറത്ത് നിന്നുള്ളവര്‍ക്ക് മലപ്പുറം ഓഫിസില്‍ നിന്നാണ് ടിക്കറ്റ് നല്‍കേണ്ടത് എന്നായിരുന്നുവെത്രെ ജീവനക്കാരുടെ നിലപാട്. ഓഫിസ് പൂട്ടിപ്പോവുന്നത് വരെ കാത്തുനിന്നിട്ടും ടിക്കറ്റഅ ലഭിക്കാതെ വന്നതിനാല്‍ വന്നവരെല്ലാം മടങ്ങി.

ചൊവ്വാഴ്ച ഓഫിസിലെത്തിയവര്‍ക്കും ഇതേ മറുപടിയാണ് ലഭിച്ചത്. അതോടെ വില്‍പ്പനക്കാര്‍ ഉന്നത വകുപ്പ് മേധവികളുമായി ബന്ധപ്പെട്ടു. ടിക്കറ്റ് നല്‍കാന്‍ ഉന്നത അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടും ഓഫിസ് അധികൃതര്‍ പാലിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

 

 

അതോടെ കാത്തിരിപ്പ് മണിക്കൂറുകള്‍ നീണ്ടു. പല മേഖലകളില്‍ നിന്ന് ബന്ധപ്പട്ടതോടെ വൈകീട്ടാണ് ടിക്കറ്റ് നല്‍കാമെന്ന് അധികൃതര്‍ അനുവദിച്ചത്. അപ്പോഴേക്കും സമയം അഞ്ചോടടുത്തിരുന്നു.

 

വെള്ളിയാഴ്ചയും ശനിയാഴ്ചയും നറുക്കെടുക്കുന്ന ടിക്കറ്റുകളെങ്കിലും നല്‍കിയത് വെള്ളിയാഴ്ച നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ മാത്രമാണെന്നും പരാതിയുണ്ട്.