മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍.

പരപ്പനങ്ങാടി: മാരക ലഹരികളായ ഹാഷിഷ് ഓയില്‍, ചരസ്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ് ഉള്‍പ്പെടെയുള്ള ഷാഡോ ടീമും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ഉള്‍പ്പെടെ നടത്തിയ സംയുകത വാഹന പരിശോധനയിലാണ് പ്രതി വലയിലായത്. ഫറോക്ക് കരുവന്‍ തിരുത്തി സ്വദേശി കടന്നലില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജാന്‍ (വയസ് 27) ആണ് എക്‌സൈസ് വലയിലായത്.

ഇയാളില്‍ നിന്നും 1.600 കിലോഗ്രാം കഞ്ചാവും 1.300 കിലോഗ്രാം ചരസും 75 ഗ്രാം ഹാഷിഷ് ഓയിലും ഇരുതലമൂര്‍ച്ചയുള്ള വടിവാളും, നെഞ്ചക്ക് ഉള്‍പ്പെടെയുള്ളവയും പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച വാഗണ്‍ ആര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.