സുന്നി യുവജന സംഘം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

 

മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറിയായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയേയും വീണ്ടും തെരഞ്ഞെടുത്തു. പിണങ്ങോട് അബൂബക്കര്‍ ഖജാന്‍ജി ആയും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വര്‍ക്കിങ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

 

 

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, കെ.എ റഹ്മാന്‍ ഫൈസി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബൂബക്കര്‍ ബാഖവി മലയമ്മ, എ.എം പരീത് എറണാകുളം (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി (സെക്രട്ടറിമാര്‍), കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, നാസര്‍ ഫൈസി കൂടത്തായി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, സലീം എടക്കര, നിസാര്‍ പറമ്പന്‍, എസ്. അഹ്മദ് ഉഖൈല്‍ (ഓര്‍ഗനൈസിംങ് സെക്രട്ടറിമാര്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍.