സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളും ഫോട്ടോയും വെച്ച കേക്കുകളും മധുര പലഹാരങ്ങളും വില്‍പ്പനക്ക്.
തിരൂർ: തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബേക്കറികടകളില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളും ഫോട്ടോയും വെച്ച കേക്കുകളും മധുര പലഹാരങ്ങളും വില്‍പ്പനക്ക്. ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് ഒര മണിക്കൂര്‍ സമയമെടുത്താണ് കേക്കുകള്‍ ആവശ്യക്കാരാനായി ബേക്കറികടകളില്‍ തയ്യാറാക്കുന്നത്.
വിജയ പ്രതീക്ഷയില്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നേരത്തെ തന്നെ കേക്കിനായി ഓര്‍ഡര്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. അതത് മുന്നണികളുടെ നിറത്തിലുള്ള സാധാരണ കേക്കാണെങ്കില്‍ കിലോക്ക് 500 രൂപയും പാര്‍ട്ടിയുടെ ചിഹ്നങ്ങളോ, ഫോട്ടോകളോ വെക്കണമെങ്കില്‍ 650 രൂപ വരെയാണ് കടക്കാര്‍ ഈടാക്കുന്നത്.
കേക്കുകളുടെ തരം മാറുന്നതിന് അനുസരിച്ച് വിലയിലും മാറ്റം വരും. പ്രചാരണ സമയത്ത് സ്ഥാനാര്‍ഥികള്‍ ഇത്തരം കേക്കുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.
ഫലം വരുന്നതോടെ കേക്കുകള്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് കേക്കുകളെ കൂടാതെ വിവിധ കളറിലുള്ള ലഡുകളും മധുര പലഹാരങ്ങളും ബേക്കറികളില്‍ വില്‍പ്പനക്കായി വ്യാപാരികള്‍ എത്തിച്ചിട്ടുണ്ട്.