പരാജയം ചർച്ച ചെയ്യും പി കെ കുഞ്ഞാലികുട്ടി എം പി

മലപ്പുറം:തെരഞ്ഞെടുപ്പ്​ ഫലം കോൺഗ്രസും യു.ഡി.എഫും ഗൗരവമായി പരിഗണിക്കണമെന്ന്​ കുഞ്ഞാലിക്കുട്ടി. മുസ്​ലിം ലീഗ്​ ഉടൻ വിപുല യോഗം ചേർന്ന്​ പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത്​ ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം