കെ എന്‍ ഷാനവാസ് കോഡൂര്‍ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ആയേക്കും

കോഡൂര്‍ പഞ്ചായത്തിലെ 2-ാം വാര്‍ഡ് വടക്കേമണ്ണയില്‍ നിന്നും വിജയിച്ചതാണ്

 

മലപ്പുറം : മലപ്പുറം ജില്ലയിലെ കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ സ്വദേശിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് 1989 ല്‍ കടന്നുവന്നു. 20 വര്‍ഷമായി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സ്ഥാപനത്തില്‍ പ്രൊജക്ട് കോ.ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് എം എസ് എഫ് കോഡൂര്‍ പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികളും മുസ്‌ലീം യൂത്ത് ലീഗ് കോഡൂര്‍ പഞ്ചായത്ത് ജോ. സെക്രട്ടറി, ജന. സെക്രട്ടറി, യൂത്ത് ലീഗ് മലപ്പുറം മണ്ഡലം ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.

എം എ ബിരുദധാരിയാണ്. ഇപ്പോള്‍ മലപ്പുറം മണ്ഡലം മുസ്‌ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗമായി പ്രവര്‍ത്തിക്കുന്നു. കുഞ്ഞിമുഹമ്മദ് കണ്ണനാവിന്റെയും ആമിയന്‍ സഫിയയുടെയും മകനാണ്. ഭാര്യ – ജസീന. മക്കള്‍ – ആയിഷ ദിയ, ആയിഷ നിയ, റിബിന്‍ മുഹമ്മദ്, ആയിഷ റിയ