സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി.

പന്തല്ലൂർ: എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതിന്റെ വൈരാ​ഗ്യത്തിൽ മുസ്ലിം​ലീ​ഗ് പ്രവർത്തകർ സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി. തടയാനെത്തിയ ഭർത്താവിന്റെ ഉമ്മയുടെ കൈ തല്ലിയൊടിച്ചു. ആനക്കയം പഞ്ചായത്ത് 11––ാം വാർഡ് കിഴക്കുംപറമ്പ് സ്ഥാനാർഥി സാജിത കക്കോടന്റെ വീട്ടിലെത്തിയാണ് കൊലവിളി നടത്തി ആക്രമിച്ചത്. അറുപത് വയസുള്ള മറിയുമ്മക്കാണ് കൈക്കും തലക്കും പരിക്കേറ്റത്. വാർഡിൽ വിജയിച്ച ലീ​​ഗിന്റെ ആഹ്ലാദപ്രകടനത്തിനിടെ ബുധനാഴ്ച വൈകിട്ട് ഏഴിനാണ് അക്രമം.

ലീഗുകാരായയ ഒറ്റക്കട്ട ഹംസ, ഒറ്റക്കട്ട ഉമ്മർ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. പാണ്ടിക്കാട് പൊലീസിൽ പരാതി നൽകി. മറിയുമ്മ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.