ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു.

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു. എല്‍.ഡി.എഫ് മുന്നണി സംവിധാനത്തിന് പകരം ജനകീയ മുന്നണി സംവിധാനത്തിലായിരുന്നു സി.പി.എം ഭരണം നടത്തിയിരുന്നത്. ആകെയുള്ള 18 വാര്‍ഡുകളില്‍ കഴിഞ്ഞ തവണ പത്ത് വാര്‍ഡുകള്‍ ജനകീയ മുന്നണിക്കും ആറ് വാര്‍ഡുകള്‍ യു.ഡി.എഫിനും രണ്ട് വാര്‍ഡുകള്‍ ബി.ജെ.പിക്കുമായിരുന്നു ലഭിച്ചിരുന്നത്. ഇക്കുറി ഫലം വന്നപ്പോള്‍ ജനകീയ മുന്നണിക്ക് ലഭിച്ചത് അഞ്ച് സീറ്റുകള്‍ മാത്രം. യു.ഡി.എഫിന് പത്ത് സീറ്റുകളും ബി.ജെ.പിക്ക്​ മൂന്ന് സീറ്റുകളും ലഭിച്ചു.