Fincat

യു ഡി എഫ് ആഹ്ളാദ പ്രകടത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം

തിരൂർ: യു ഡി എഫ് ആഹ്ളാദ പ്രകടത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം നടത്തിയതായി പരാതി.

1 st paragraph

തിരൂർ നഗരസഭയിലെ 16 -ാം വാർഡിൽ നിന്നും വിജയിച്ച ഐ പി സീനത്തും പ്രവർത്തകരും വാരിയത്തറയിലെ വാർഡിലൂടെ പോകുമ്പോൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഓഫീസിലിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ഇറങ്ങി വന്ന് സ്ഥാനാർത്ഥിയെ അക്രമിക്കുകയായിരുന്നെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു.

2nd paragraph

ഉന്തും തള്ളിലുംപെട്ട് നിലത്ത് വീണ് പരിക്കേറ്റ ഐപി സീനത്തിനെ ഉടൻ തന്നെ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.

ഉടൻ പോലീസെത്തിയത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി.

തിരൂർ പോലീസിൽ ഐപി സീനത്ത് പരാതി നൽകി. സംഭവത്തിൽ യു ഡി ഫ് നേതാക്കൾ പ്രതിഷേധിച്ചു.