വള്ളിക്കുന്ന് പഞ്ചായത്തിൽ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തെ തകർത്ത്‌  എൽഡിഎഫ്

വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്തിൽ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തെ തകർത്ത്‌  എൽഡിഎഫ്‌.   23 –-ൽ 14 സീറ്റും  എൽഡിഎഫ് നേടി.  യുഡിഎഫിന് ഒമ്പത് സീറ്റ്‌ ലഭിച്ചപ്പോൾ  ബിജെപിക്ക് നിലവിലുണ്ടായിരുന്ന രണ്ട് സീറ്റുകളും എൽഡിഎഫ്  പിടിച്ചെടുത്തു.

Vallikkunnu municipality

വള്ളിക്കുന്ന് പഞ്ചായത്ത് ഉൾപ്പെടുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും എൽഡിഎഫ് നിലനിർത്തി. കൊടക്കാട് ബ്ലോക്ക് ഡിവിഷനിൽനിന്നും ഇ അനീഷും കടലുണ്ടി നഗരത്തിൽനിന്നും പി ബാബുരാജും അരിയല്ലൂർ ഡിവിഷനിൽനിന്നും സതി തോട്ടുങ്ങലും വിജയിച്ചു.