നിയന്ത്രണം ശക്തമാക്കി താനൂർ പോലീസ്

താനൂർ സ്റ്റേഷൻ പരിധിയിൽ ഇന്നുമുതൽ യാതൊരുവിധ പ്രകടനത്തിനും അനുമതിയില്ല.

താനൂർ: താനൂരിൽ ഇന്നുമുതൽ മുതൽ വിജയാഹ്ലാദ പ്രകടനങ്ങൾക്കും മൈക്ക് ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികൾക്ക് വേണ്ടി വെച്ചിട്ടുള്ള ബോർഡ് കൊടിതോരണങ്ങൾ രണ്ടുദിവസത്തിനകം മാറ്റേണ്ടതാണ് അല്ലാത്തപക്ഷം പോലീസ് കേസെടുത്തു മാറ്റുന്നതാണ് താനൂർ സി ഐ സി പ്രമോദ് അറിയിച്ചു.

അതുപോലെ കൊടിതോരണങ്ങൾ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കമ്മിറ്റി ഓഫീസുകൾ എല്ലാം പൊളിച്ച് മാറ്റണം പിന്നീട് ഇതിനെ ചൊല്ലി പ്രശ്നമുണ്ടാക്കുകയാണെങ്കിൽ ഇലക്ഷൻ ബൂത്ത് കമ്മിറ്റികളുടെ പേരിലും രാഷ്ട്രീയക്കാരുടെ പേരിലും കേസ് എടുക്കും. താനൂർ സ്റ്റേഷൻ പരിധിയിൽ ഇന്നുമുതൽ യാതൊരുവിധ പ്രകടനത്തിനും അനുമതിയില്ല.

രാഷ്ട്രീയപാർട്ടികളെ ബോധ്യപ്പെടുത്തുന്നതിന് നാളെ രാവിലെ 10 മണിക്ക് താനൂരിൽ യോഗം വിളിച്ചിട്ടുണ്ട് പരിധിയിലെ എല്ലാ രാഷ്ട്രീയ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കണം.

താനൂർ പരിധിയിലെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് പ്രകടനം നടത്തുകയാണെങ്കിൽ പ്രോട്ടോകോൾ പാലിക്കാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചേർത്ത് നടപടി ഉണ്ടാകും ഇതുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയുടെ പേരിൽ കൂടി കേസ് രജിസ്റ്റർ ചെയ്യുന്നതാണ്.