ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം.

മലപ്പുറം പൊന്നാനിയിൽ ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം. നഗരസഭ പന്ത്രണ്ടാം വാർഡിൽ എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിന്‍റെ മറവിൽ സിപിഎം പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.  പന്ത്രണ്ടാം വാർഡിലെ കോൺഗ്രസ് പ്രവർത്തകൻ നെടുമ്പുരക്കൽ രതീഷിനും കുടുംബത്തിനുമാണ് ആക്രമണം ഏൽക്കേണ്ടിവന്നത്. ഇവർ താമസിക്കുന്ന വീടിനു മുൻപിലൂടെ പ്രകടനവുമായി പോയ എൽഡിഎഫ് പ്രവർത്തകർ രതീഷിനെ വീട്ടിലേക്ക് പടക്കം പൊട്ടിച്ച് വലിച്ചെറിയുകയും, അസഭ്യം പറയുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത രതീഷിനെയും കുടുംബത്തിനെയും ആണ് ആക്രമിച്ചത്. പിതാവിനെ ഉപദ്രവിക്കുന്നത് കണ്ടു ഓടിച്ചെന്ന് സംരക്ഷിക്കാൻ നോക്കിയ 15 വയസ്സുള്ള മകളെയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. 12 വയസ്സുള്ള മകനെയും ആക്രമിച്ചു. കുടുംബം പൊന്നാനി പൊലീസിൽ പരാതി നൽകി.