വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664  ഗ്രാം സ്വർണം പിടിച്ചെടുത്തു.

ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിൽ നിന്ന് 370 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി സാലി, അനസ് എന്നിവരിൽ നിന്നും 707.10 ഗ്രാം, 960.8 ഗ്രാമും പിടികൂടി. കാസറഗോഡ് സ്വദേശിയായ അൻവർ എന്ന യാത്രക്കാനിൽ നിന്നും 601 ഗ്രാമും  സ്വർണവും

കടലുണ്ടി സ്വദേശി ഷിബുലാൽ എന്ന യാത്രക്കാരൻ നിന്നും 1025 ഗ്രാ സ്വർണവും പിടിച്ചെടുത്തു.