നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം ഫുജൈറയില്‍ മരിച്ചു.

തിരൂരങ്ങാടി: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം ഫുജൈറയില്‍ മരിച്ചു.കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി പരേതനായ വലിയ കണ്ടത്തില്‍ ആലിയുടെ മകന്‍ മമ്മുത് (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെ പുലര്‍ച്ചെയാണ് താമസസ്ഥലത്ത് വച്ച് മരിച്ചത്. നേരം വൈകിയും എണീക്കാതെ വന്നതോടെ വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.

 

ഫുജൈറയിലെ ഖോര്‍ഫുഖാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യ: കൗലത്ത്, മക്കള്‍: നഫീല്‍, ഷഫീല്‍, നിഷ്‌വ, സഹോദരങ്ങള്‍: ലത്തീഫ്, ഹമീദ്, ഹുസൈന്‍, സുഹ്‌റാബി, ആബിദ, സുബൈദ.