തെരുവുനായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

കാക്കനാട്: തെരുവുനായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹന പെർമിറ്റ് ഒരുമാസത്തേക്കും സസ്​പെൻഡ്​ ചെയ്​തു. എറണാകുളം ആർ.ടി.ഒ ബാബു ജോണിന്‍റെ നിർദേശപ്രകാരം പറവൂർ ജോയൻറ് ആർ.ടി.ഒ രാജീവാണ് നടപടി സ്വീകരിച്ചത്.

 

യൂസുഫിന് തിങ്കളാഴ്ച കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തേക്ക് എല്ലാ തരത്തിലുള്ള മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽനിന്നും ​ വിലക്കി. വിലക്ക്​ ലംഘിച്ചാൽ കടുത്ത ശിക്ഷനടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു.