തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷം ടി.വി റംഷീദ ടീച്ചര്‍ക്ക്

തിരുന്നാവായ:തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം യു.ഡി.എഫിന്.തിരുന്നാവായ പഞ്ചായത്തിലെ കൈത്തക്കര ഡിവിഷനില്‍ നിന്ന്  വിജയിച്ച ടി.വി റംഷീദ ടീച്ചര്‍ക്കാണ് 3,370 വോട്ടിന്റെ ഭൂരിപക്ഷം വോട്ടര്‍മാര്‍ സമ്മാനിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റീന പളളിയാലില്‍ ആകെ 3,050 വോട്ടുകളാണ് നേടിയത്.മുസ്‌ലിം ലീഗിലെ ടി.വി റംഷീദ ടീച്ചര്‍ക്ക് 6420 വോട്ടാണ് ലഭിച്ചത്.

എടക്കുളം ഡിവിഷനില്‍ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി മുഹമ്മദ് കോയ 1576 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. മുഹമ്മദ് കോയക്ക് 5336 വോട്ടാണ് കിട്ടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി ഹംസകുട്ടിക്ക് 3760 വോട്ടാണ് ലഭിച്ചത്.  തിരൂന്നാവായ ബ്ലോക്ക് ഡിവിഷനില്‍ നിന്ന് ആനിഗോഡ് ലീഫ് 500 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.