നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിം ലീഗ്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിം ലീഗ്. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് ലീഗ് നേതൃയോഗത്തിന് ശേഷം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ചര്‍ച്ച പോസിറ്റീവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവരെയാണ് ലീഗ് നേതാക്കള്‍ കണ്ടത്.