കേരളത്തിലെ സ്വര്‍ണ വില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,440 രൂപയാണ് നിരക്ക്. വെള്ളിയാഴ്ചയാണ് കേരളത്തിലെ സ്വര്‍ണ നിരക്ക് 4,680 ലേക്ക് ഉയര്‍ന്നത്.

വ്യാഴാഴ്ച (17 ഡിസംബര്‍) സ്വര്‍ണ നിരക്ക് ഗ്രാമിന് 4,640 എന്ന നിലയിലായിരുന്നു. പവന് 37,120 രൂപയായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ വില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,881 ഡോളറാണ് അന്താരാഷ്ട്ര സ്വര്‍ണ നിരക്ക്.