ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

ബെവ്‍കോ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്‍കോ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത്  മാസമായി ബാറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. 

നിലവില്‍ ബാറുകളില്‍ പാഴ്സല്‍ വില്‍പ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍  തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു. ബാറുകള്‍ തുറക്കുമ്പോള്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി ഉറപ്പുവരുത്തും.