ഹിന്ദു ഐക്യവേദി നേതാവിനെയും കുടുംബത്തെയും വേട്ടയാടുന്നു; ബി ഗോപാലകൃഷ്ണനെതിരെ പരാതി

തൃശൂര്‍: തന്റെ തോല്‍വിയെ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കേശവദാസിന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ച് ബിജെപി നേതാവും തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി ഗോപാലകൃഷ്ണന്‍. ഇതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും കുടുംബ ഫോട്ടോ ദുരുപയോഗം ചെയ്‌തെന്നും കേശവദാസ് പറയുന്നു. തുടര്‍ന്ന് കേശവദാസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. കുട്ടന്‍കുളങ്ങരയില്‍ ബി ഗോപാലകൃഷ്ണന്‍ തോറ്റത് താന്‍ കാരണമെന്ന് പ്രചരിപ്പിക്കുന്നെന്ന് പരാതിയില്‍ ആരോപിക്കുന്നു.

 

ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്ന് 200ഓളം വോട്ടുകള്‍ക്ക് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എകെ സുരേഷ് ആണ് ഡിവിഷനില്‍ വിജയിച്ചത്.

തന്റെ പരാജയം സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ താന്‍ വരാന്‍ പാടില്ലെന്ന് സംഘടിതമായ നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചത്.