മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോർപ്പറേഷൻ പരിധികളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

 

രാത്രി 11 മുതൽ പുലർച്ച ആറു മണിവരെയാണ് നിയന്ത്രണമുള്ളത്. ചൊവ്വാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് വരുന്ന യാത്രികർക്ക് ചൊവ്വാഴ്ച മുതൽ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.