കോവിഡ് ബാധിച്ച കവയത്രി സുഗതകുമാരിയുടെ നില ഗുരുതരം

തിരുവനന്തപുരം: കോവിഡ് ബാധിച്ച കവയത്രി സുഗതകുമാരിയുടെ നില ഗുരുതരം. തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തിലാണ് ചികിൽസ.

ഹൃദയത്തിന്റെ പ്രവർത്തനത്തിനും തരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് പൂർണമായും പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെയാണ് സുഗതകുമാരിയെ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയത്.