പൊതുജനപരാതി പരിഹാര അദാലത്ത് നടന്നു

മലപ്പുറം: തിരൂരങ്ങാടി താലൂക്കിലെ പൊതുജനപരാതി പരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഓണ്‍ലൈനായി നടന്നു. അദാലത്തില്‍ 21 അപേക്ഷകള്‍ ലഭിച്ചു. 13 പേര്‍ നേരിട്ട് പങ്കെടുത്ത അദാലത്തില്‍ 12 പരാതികള്‍ പരിഹരിച്ചു. അദാലത്തിൽ ലഭിച്ച ബാക്കി അപേക്ഷകളില്‍ ഒരാഴ്ചക്കകം ആവശ്യമായ നടപടി സ്വീകരിച്ച് പരാതികള്‍ തീര്‍പ്പാക്കാന്‍ ജില്ലാതല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അദാലത്തില്‍ ജില്ലാതല ഓഫീസര്‍മാര്‍ വിഡിയോ കണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.