കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിൽ

ന്യൂഡൽഹി: കോവിഡ് വൈറസ് സൂപ്പര്‍ സ്പ്രെഡ് ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കരുതലോടെ ഇരിക്കേണ്ട സമയമാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടുതല്‍ രോഗികള്‍ കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം  മരണ നിരക്കും രോഗത്തിന്റെ ഗുരുതരാവസ്ഥയും കൂടിയിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണെന്നും മരണങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാമതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 57 ശതമാനം കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.