ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശിദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. നാല് പേരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

 

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ വിജയംഉറപ്പാക്കിയതിന് പിന്നാലെയാണ് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയത്. അല്‍പ്പസമയത്തിനകം തന്നെ പോലീസ് ഇടപെട്ട് നീക്കി. വിമര്‍ശം ശക്തമായതോടെ നഗരസഭാ സെക്രട്ടറി പരാതി നല്‍കി. ഇതോടെയാണ് ടൗണ്‍ പൊലീസ്കേസെടുത്തത്. സംഭവത്തില്‍ പരാതിയുമായിസിപിഎം, കോണ്‍ഗ്രസ്, എസ്ഡിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.