വാഹനാപകടം; പത്രവിതരണക്കാരൻ മരണപ്പെട്ടു.

കാപ്പിരിക്കാട്: അണ്ടത്തോട്, തങ്ങൾപ്പടി സ്വദേശി പത്രവിതരണക്കാരൻ വട്ടേക്കാട് ഷംസുദ്ധീൻ എന്നവരാണ് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ കാപ്പിരിക്കാട് സെൻ്ററിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഷംസുദ്ധീനെ കാറ് ഇടിച്ചാണ് അപകടമുണ്ടായത്.

രാവിലെ 6 മണിയോടെ പത്രവിതരണത്തിനായി ഇറങ്ങിയ ശംസുദ്ധീനെ കാർ ഇടിക്കുകയും, നിർത്താതെ പോയ കാർ യാത്രക്കാർ പോലീസിൽ കീഴടങ്ങുകയുമായിരുന്നു.

പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടി ക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.