Fincat

കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. കാട്ടായിക്കോണത്തെ വീട്ടിൽ നിന്ന് കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ   കള്ളനോട്ടും കണ്ടെത്തി. മംഗലപുരം തോന്നയ്ക്കൽ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

1 st paragraph

ആഷിഖ് പോത്തൻകോട് കാട്ടായിക്കോണത്ത് വാടകവീടെടുത്താണ് കള്ളനോട്ട് അടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വർക്കലയിൽ നിന്ന് കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ട് പേരിൽ നിന്നാണ് പൊലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്. കൂടുതൽ പേർ സംഘത്തിലുണ്ടെന്നും ഇവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.