ക്രിസ്തുമസ് പുതുവത്സര ആഘോഷം വർണ്ണാഭമായി.

തിരൂർ: മാറുന്ന ലോകത്തു സ്നേഹതിന്റെ സന്ദേശവുമായി ജെ.സി.ഐ തിരൂരും മോർണിംഗ് സ്റ്റാർ സംഘടനയും

ജെസിഐ തിരുരും മോർണിംഗ് സ്റ്റാർ തിരുരും സംയുക്തമായി ക്രിസ്തുമസ് പുതുവത്സര ആഘോഷം തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.

ചടങ്ങിന്റെ ഉദ്ഘടനം തീരുർ ചേംബർ ഓഫ് കോമേഴ്‌സ് ജനറൽ സെക്രട്ടറി പി പി അബ്ദുറഹ്മാൻ നിർവഹിച്ചു . ജെസിഐ തീരുർ നിയുക്ത പ്രസിഡന്റ്‌

ഡോ ഫവാസ് മുസ്തഫ മിസിർ അദ്ധ്യക്ഷനും മനു ആന്റണി സ്വാഗതവും പറഞ്ഞ ചടങ്ങിൽ മോർണിംഗ് സ്റ്റാർ തിരുരിന്റെ മുഖ്യ രക്ഷാധികാരി അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി മുഖ്യ സന്ദേശത്തിലുടെ ജാതി യുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വിള്ളൽ ഉണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒത്തു ചേരലുകൾ അനിവാര്യമാണെന്ന് പറഞ്ഞു .

ഷബീബ് അസോസിയേറ്റ്, ജംഷാദ് കൈനിക്കര, ഫാറൂക്ക് റഹ്മാൻ, റിനീഷ് കൊച്ചുകുടി, റഹീസ് പഞ്ചാബി, ജെർഷാദ് സൂനിസ്, ഷരീഫ് മുണ്ടേക്കാട്ട്, ഈസ മാസ്റ്റർ,റാഷിദ്‌ മാസ്റ്റർ, സിയാദ് വെൽക്കം, ഷഹീർ ബാബു, ഷുഹൈബ് എന്നിവർ ആശംസകൾ അർപ്പിച്ചു.നന്ദി പ്രകാശനം മുജീബ് റഹ്മാൻ നിർവഹിച്ചു. അതോടൊപ്പം കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിൾ യാത്ര നടത്തുന്ന കൊൽക്കൊത്ത സ്വദേശികൾ ആയിട്ടുള്ള സോമക്ക്, അനിരുധ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.