കര്‍ഷക സമരത്തിന് എ ഐ ടി യു സി യുടെ ഐക്യദാര്‍ഢ്യം

മലപ്പുറം : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നും വര്‍ദ്ധിപ്പിച്ച പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില നിരുപാധികം കുറക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറത്ത് എ ഐ ടി യു സി പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സമരം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.

എം എ റസാഖ്, മാനേരി ഹസ്സന്‍, എം ഉമ്മര്‍, പി പി ലെനിന്‍ദാസ്, എ കെ ജബ്ബാര്‍, സജീഷ് (ജെസിഎസ്എസ്ഒ), എ അഹമ്മദ്, ആശിഷ് മാസ്റ്റര്‍, കരീം, നസീര്‍, സൗദ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് പ്രഭാകരന്‍ നടുവട്ടം, ശ്രീകുമാര്‍, ശെരീഫ്, ഹുസൈന്‍ എസ് പാടത്ത്, കടവനാട് ബാബു, മൊയ്തീന്‍ കോയ, ജി സുരേഷ് കുമാര്‍, ബാലകൃഷ്ണന്‍ തിരുവാലി, പ്രമീള, മനോജ് ഏലംകുളം, സിദ്ധീഖ് മൈത്ര എന്നിവര്‍ നേതൃത്വം നല്‍കി.