ഇലക്ട്രിസിറ്റി ബില്ല് ഇളവ് തുടര്‍ന്നും നല്‍കണം.

മലപ്പുറം : ലോക് ഡൗണ്‍ കാലത്ത് മാര്‍ച്ച് 23 മുതല്‍ ഡിസംബര്‍ 31 വരെ ഉള്ള മാസങ്ങളില്‍ കെഎസ്ഇബി കറണ്ട് ബില്‍ അടയ്ക്കുന്നതിന് ഇളവ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കൊറോണ വ്യാപ്തി കൂടുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വരുമാനം കുറയുന്നതിനാല്‍ തുടര്‍ന്ന് 6 മാസത്തേക്കു കൂടെ പണം അടക്കുന്നതിന് ഇളവ് കൊടുക്കണം എന്ന് ജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് സി. ടി. രാജു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് അപേക്ഷ കൊടുക്കുമെന്നും രാജു പറഞ്ഞു.