തിരൂർ നഗരസഭ അധ്യക്ഷയെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു

തിരൂർ: നസീമ ആളത്തിൽ പറമ്പിൽ തിരൂർ നഗരസഭയുടെ ചെയർപേഴ്സണാകും. 10-ാം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എ.പി. നസീമയുടെ പേര് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.നസീമ 2010 – 15 വർഷത്തെ കൗൺസിലിലും അംഗമായിരുന്നു.നഗരസഭയിൽ യു.ഡി.എഫിന് 19 സീറ്റും, എൽ.ഡി.എഫിന് 16 സീറ്റുമാണ് ലഭിച്ചത്.രണ്ട് സ്വതന്ത്രരും,

 

 

ഒരു ബി.ജെ.പി അംഗവുമുണ്ട്. ചെയർപേഴ്സൺ പ്രഖ്യാപന ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സി.മമ്മൂട്ടി എം.എൽ.എ, കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, കക്കോടി മൊയ്തീൻ കുട്ടി ഹാജി, പി.കെ.കെ.തങ്ങൾ, കെ.പി.ഹുസൈൻ, സി.എം.അലി ഹാജി, കണ്ടാത്ത് കുഞ്ഞിപ്പ, പി.വി.സമദ്, യൂസഫ് പൂഴിത്തറ, വി.ടി.സൈതലവി ഹാജി, നൗഷാദ് എന്ന കുഞ്ഞിപ്പ, അൻവർ പാറയിൽ, ഹസീം ചെമ്പ്ര, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.