എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം നല്‍കും. ഇതിനായി അധിക ചോദ്യങ്ങള്‍ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങള്‍ വായിച്ചു മനസിലാക്കാന്‍ കൂടുതല്‍ കൂള്‍ ഓഫ് ടൈം അനുവദിക്കും. ജനുവരി ഒന്ന് മുതലുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്തും. മാര്‍ച് 16 വരെ ക്ലാസുകള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏതെല്ലാം പാഠഭാഗമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളില്‍ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നല്‍കും.