മദ്യപിച്ച് ജോലിക്കെത്തിയ 24 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:ഡ്യൂട്ടിസമയത്ത് മദ്യപിച്ചെത്തിയ 24 ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി കെ.എസ്.ആർ.ടി.സി. എം.ഡി. അറിയിച്ചു. ഒക്ടോബർമുതൽ ഡിസംബർ 10 വരെയുണ്ടായ 19 സംഭവങ്ങളിലാണു നടപടി.

 

മദ്യം കടത്തുക, ഡ്യൂട്ടിക്കിടെ മദ്യപിക്കുക, യാത്രക്കാരോടു മോശമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങൾക്കാണു നടപടി. സി.എം.ഡി. ബിജു പ്രഭാകർ അറിയിച്ചു