നഗരസഭാ കാര്യാലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായി.

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ കാര്യാലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായി. നഗരസഭയ്ക്ക് റവന്യൂവകുപ്പ് കൈമാറിയ വൈക്കത്തൂരിലെ പഴയ ടൂറിസ്റ്റ് ബംഗ്ലാവ് നിന്നിരുന്ന 53 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയാൻ മന്ത്രിസഭ അംഗീകാരം നൽകിയത്.

Valancheri municipality

 

ഉത്തരവ്പ്രകാരം വർഷം കമ്പോളവിലയുടെ രണ്ട് ശതമാനം നിരക്കിൽ തുക നിശ്ചയിച്ച് മുപ്പത് വർഷത്തേക്ക് പാട്ടം കൊടുക്കാനാണ് തീരുമാനം. ഭൂമിയിൽ മുനിസിപ്പൽ സുമുച്ചയം നിർമിക്കാൻ മാത്രമാണ് അനുമതി.