കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ചു.

മലപ്പുറം കരുളായി വളയം കുണ്ടില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ചു. കരുളായി മുണ്ടോടന്‍ കല്ലേങ്കാരി നിസാര്‍ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് കുളിക്കാന്‍ പുഴയിലേക്ക് എത്തിയ നിസാറിനെ രാവിലെ എട്ട് മണിക്കാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആനയുടെ കാല്‍പാടുകളും കണ്ടെത്തിയിരുന്നു. രാത്രി കട്ടാനയുടെ അലര്‍ച്ച കേട്ടിരുന്നതായും സമീപവാസികള്‍ പറയുന്നു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികല്‍ പറയുന്നു.