കര്‍ഷക മോര്‍ച്ചയും ബിജെപിയും പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക മോര്‍ച്ച

മലപ്പുറം : കാര്‍ഷിക സംരക്ഷണ ബില്ലിനെതിരെ കോണ്‍ഗ്രസും കമ്യുണിസ്റ്റ് പാര്‍ട്ടിയും നടത്തുന്ന സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നതെന്നും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കര്‍ഷകര്‍ ഈ സമരത്തെ പുച്ഛിച്ചു തള്ളുമെന്നും ബില്ലിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ കര്‍ഷക മോര്‍ച്ചയും ബിജെപിയും പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി സി നാരായണന്‍ പറഞ്ഞു.

കാര്‍ഷിക ബില്ലിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാന്‍ ബിജെപി മലപ്പുറം മണ്ഡലം കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ വി വിനോദ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജെ സച്ചിദാനന്ദന്‍, ഒ ബി സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ പത്മകുമാര്‍, ബി ജെ പി മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ ഷൈജു, രാജേഷ് കോഡൂര്‍, ബാലകൃഷ്ണന്‍ നിലമ്പൂര്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുദ്ധതി എന്നിവര്‍ സംസാരിച്ചു.