കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയില്‍ താമരക്കുഴി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന 14, 15 19 വാര്‍ഡുകളില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍മാരായ മിസ്്‌ന കിളിയമണ്ണില്‍, സി പി ആയിഷാബി, കെ പി എ ഷെരീഫ് എന്നിവര്‍ക്ക് താമരക്കുഴി റസിഡന്റ് അസോസിയേഷന്‍ സ്വീകരണം നല്‍കി. മൂന്ന് കൗണ്‍സിലര്‍മാരും ചേര്‍ന്ന് ക്രിസ്തുമസ് പുതുവത്സര കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

താമരക്കുഴി റസിഡന്റ് അസോസിയേഷന്‍ മലപ്പുറം മുനിസിപ്പാലിറ്റിയിലെ 14, 15, 19 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ കൗണ്‍സിലര്‍മാര്‍ സംയുക്തമായി കേക്ക് മുറിക്കുന്നു

 

പൂര്‍ണ്ണമായും കോവിഡ് പ്രൊട്ടോകോള്‍ പ്രകാരംനടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് വി പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ഷംസു താമരക്കുഴി, എം കെ രാമചന്ദ്രന്‍ എന്നിവര്‍ കൗണ്‍സിലര്‍മാര്‍ക്ക് ഉപഹാരങ്ങള്‍നല്‍കി. മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, മിര്‍ഷാദ് ഇബ്രാഹിം, അസോസിയേഷന്‍ ഭാരവാഹികളായ പ്രജിത്ത് വി, നൗഷാദ് മാമ്പ്ര, വി പി അനൂപ്, എം കെ മോഹനന്‍, ഇക്ബാല്‍ തറയില്‍, ഹംസ ചേക്കുപ്പ, രാജേന്ദ്രന്‍ കുന്നത്ത്, മുഹമ്മദ് ഉമ്മത്തൂര്‍, അക്മല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.