സൈക്കിൾ റാലി സംഘടിപ്പിച്ചു.

തിരൂർ: ഭാരത സർക്കാർ യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ ഫിറ്റ്‌ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി തലക്കടത്തൂർ സ്കൈ ബ്ലൂ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.

 

തലക്കടത്തൂർ മുതൽ തറയിൽ വരെയാണ് സൈക്കിൾ റാലി നടത്തിയത്.

സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ചെറിയമുണ്ടം പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ ശ്രീ. ഓളിയിൽ സൈതാലി നിർവ്വഹിച്ചു.

ഫിറ്റ് ഇന്ത്യയുടെ ഭാഗമായി കൂട്ടയോട്ടം, പ്രഭാതഭേരി എന്നിവയും സംഘടിച്ചു. പരിപാടിയിൽ

സ്കൈ ബ്ലൂ ഭാരവാഹികളായ അർഷാദ്.കെ, റാഫി.പി, സഫീൽ കെ.പി, ഖലീൽ കെ എന്നിവർ നേതൃത്വം നൽകി.