ബ്രിട്ടണില്‍ നിന്ന് എത്തിയ 279 യാത്രക്കാരെ കാണാനില്ല.
തെലങ്കാന: ജനിതമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ല. സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് വിവരം അറിയച്ചത്. ബ്രിട്ടണില്‍ നിന്ന് രാജ്യത്ത് എത്തിയ 119 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. 59 കേസുകളാണ് പുതിതായി കണ്ടെത്തിയത്. 279 യാത്രക്കാരില്‍ 184 പേരാണ് തെറ്റായ മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കിയതെന്ന് തെലങ്കാന പൊലീസ് അറിയിച്ചു.
92 പേര്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നി സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. ആശങ്കപ്പെടേണ്ട ആവിശ്യമില്ല എന്നിരുന്നാലും ജാഗ്രതയും സാമൂഹിക അകലം പാലിക്കണമെന്ന് തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടര്‍ ജി ശ്രീനിവാസ റാവു അറിയിച്ചു. 1216 പേരാണ് ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയത്. 937 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയ ഇവരില്‍ രണ്ടു പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. പുതിതായി രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലായ 79 പേരെ ക്വാറന്റീനിലാക്കി. ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.