ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബധം  – മന്ത്രി കെ.ടി.ജലീൽ

തിരുർ ‘ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബധമാണെന്ന്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലിൽ പറഞ്ഞു

നാടിന്റെ സമഗ്ര വികസന രംഗത്ത് ഭിന്നശേഷിക്കാർക്കും

പല സംഭാവനകളും ചെയ്യാനാവും

സമുഹത്തിന്റെ മുഖ്യധാരയിലെക്ക് ഭിന്നശേഷിക്കാരെ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു

തിരുർ നൂർലേക്കിൽ ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗത്തിന് കീഴിലുളള വരം കൂട്ടായ്മ സംഘടിച്ച ഏഴാമത് സംസ്ഥാന തല ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.

സി. മമ്മുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഈ വർഷത്തെ വരം പുരസ്ക്കാരം മുൻ ഭിന്നശേഷി കമ്മിഷണർ ഡോ.ജി. ഹരികുമാറിന് മന്ത്രി സമ്മാനിച്ചു.

കോമ്പോസിറ്റ് റീജനൽ സെന്റർ ഡയരക്ടർ ഡോ റോഷൻ ബിജ്‌ലി.

ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ

ഡയറക്ടർ ഡോ അൻവർ സാദത്ത് ,തിരൂർ ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗം മേധാവി ഡോ.പി. ജാവേദ് അനിസ് , തിരുർ പോലീസ് സബ് ഇൻസ്പെക്ടർ ജയിൽ കറുത്തേടത്ത്, തിരുരങ്ങാടി പി.എസ്.എം.ഒ കോളെജ് പ്രിൻസിപ്പൽ ഡോ കെ അസീസ്

വരം കോ-ഡിനേറ്റർ മുജീബ് താനാളൂർ,

ആൾ കേരള വീൽ ചെയർ റെറ്റ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ബദറുസ്മാൻ മുർക്കനാട് , എന്നിവർ സംസാരിച്ചു

തുടർന്ന് നടന്ന സാംസ്കാരിക സമ്മളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു

കവി വിനോദ് ആലത്തിയൂർ എഴുത്തുകാരി ഷബ്നം ഷെറിൻ, ചിത്രകാരി നൂർജലീല . ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് കുമാരി റിൻഷ,

എഴുത്തുകാരി സൽമ തിരൂർ

മുൻ ഡി.എം.ഒ ഡോ. വത്സൻ,

പരിവാർ ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് പൊന്നാറി, അഡ്വ ഷബു ഷബീബ് , നാസർ കുറ്റൂർ എന്നിവർ സംസാരിച്ചു