ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. പുതുതായി 4,70,876 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മരണസംഖ്യ 17,56,938 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസില്‍ ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,38,263 പേര്‍ മരിച്ചു. 1,12,57,591 പേര്‍ സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,01,69,818 ആയി ഉയര്‍ന്നു. നിലവില്‍ 2,80,274 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. 1,47,379 പേരാണ് രാജ്യത്ത് വൈറസ് ബാധ മൂലം മരണമടഞ്ഞത്.