വൻ കഞ്ചാവ് വേട്ട.

കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്. പൊലീസ് ആന്‍റി നാർക്കോട്ടിക് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് അറസ്റ്റിലായ നിസാമിന്‍റെ മൊഴി. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നേരത്തെയും കഞ്ചാവ് വിൽപന നടത്തിയതായി നിസാം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.