എസ്.ഡി.പി.ഐ. പാത്രംകൊട്ടി പ്രതിഷേധം

മലപ്പുറം: കാർഷികനിയമങ്ങൾക്കെതിരേ സമരംചെയ്യുന്ന കർഷകരോട് ചർച്ചയ്ക്കു തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ ‘ചോഡോ മൻകീ ബാത്ത്, സുനോ കിസാൻ കീ ബാത്ത്’ എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പാത്രംകൊട്ടി പ്രതിഷേധിച്ചു.

എസ്.ഡി.പി.ഐ. പാത്രംകൊട്ടി പ്രതിഷേധം (ഫോട്ടോ രാജു മുള്ളമ്പാറ)

കുന്നുമ്മൽ ജങ്ഷനിൽ നടന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് അബ്ദുൽമജീദ് ഫൈസി ഉദ്ഘാടനംചെയ്തു. പി.കെ. അബ്ദുസ്സലാം, സി.പി. നസ്‌റുദ്ദീൻ, പി. അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.