നവകേരള നിര്‍മിതി, ‘കേരള പര്യടനം’  മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് എത്തി

വ്യവസായ-വാണിജ്യ രംഗത്തെയും പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ വിവിധ മതങ്ങളിലെ അധ്യക്ഷന്മാർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

മലപ്പുറം: നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ‘കേരള പര്യടനം’ ഇന്ന് ജില്ലയില്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. മലപ്പുറം മച്ചിങ്ങല്‍ എംഎസ്എം ഓഡിറ്റോറിയത്തില്‍ പകല്‍ 11.30ന് സാമൂഹ്യ-സാംസ്‌കാരിക രംഗത്തെയും വ്യവസായ-വാണിജ്യ രംഗത്തെയും പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ വിവിധ മതങ്ങളിലെ അധ്യക്ഷന്മാർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്ത് എത്തിയപ്പോൾ (ഫോട്ടോ രാജു മുള്ളമ്പാറ)

ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി, ഐടി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ പരിപാടിയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും. എഴുതി തയ്യാറാക്കിയതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ക്ക് മുഖ്യമന്ത്രി ചടങ്ങില്‍ മറുപടി നല്‍കും.