സ്റ്റേഡിയം അറ്റകുറ്റപണികൾക്ക് 60 ലക്ഷം രൂപ അനുവദിച്ചതായി സി.മമ്മുട്ടി എം.എൽ.എ,

ഫീസ് ഒഴിവാക്കുമെന്ന് ചെയർപേഴ്സൺ

തിരൂർ: കഴിഞ്ഞ ഭരണസമിതിയുടെ അനാസ്ഥകാരണം നശിച്ച മുനിസിപ്പൽ സ്റ്റേഡിയത്തിൻ്റെ അറ്റകുറ്റപണികൾക്കും മറ്റും 60 ലക്ഷം രൂപ അനുവദിച്ചതായി സി.മമ്മുട്ടി എം.എൽ.എ പറഞ്ഞു. സിന്തറ്റിക് ട്രാക്ക് റിപ്പയറിങ്, ടോയ്ലറ്റ്, ഡ്രസ് ചെയ്ഞ്ചിങ് റൂം നിർമ്മാണം എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്. എത്രയും വേഗത്തിൽ സ്റ്റേഡിയം തുറന്ന് കൊടുക്കുന്നതിന് നടപടിയുണ്ടാകും. നഗരസഭയയിൽ 88 സോളാർ ലൈറ്റുകളും സ്ഥാപിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

 

അതേസമയം മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കെത്തുന്നവർക്ക് കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി നിശ്ചയിച്ചിരുന്ന ഫീസ് ഒഴിവാക്കുന്നത് ഉടൻ തീരുമാനമെടുക്കുമെന്ന് ചെയർപേഴ്സൺ എ.പി.നസീമ പറഞ്ഞു. ചുമതയേറ്റെടുത്ത ശേഷം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.