Fincat

അനധികൃതമായി കൂട്ടിയിട്ട മണൽ പിടികൂടി.

തിരൂർ: തൃപ്രങ്ങോട് പള്ളിക്കടവിൽ അനധികൃതമായി കൂട്ടിയിട്ട മണൽ പിടികൂടി.

1 st paragraph

തിരൂർ തഹസിൽദാർ ടി. മുരളിയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘമാണ് പിടികൂടിയത് .

2nd paragraph

അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ ടി. മുരളിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മണൽ കണ്ടെത്തിയത്.

മണൽശേഖരം ജെസിബി ഉപയോഗിച്ച് പുഴയിലേക്ക് തന്നെ തള്ളി. മണൽ കടത്ത് തടയുന്നതിനായി കർശന നടപടികൾ സ്വീകരിച്ചു വരുന്നതായി തഹസിൽദാർ ടി മുരളി പറഞ്ഞു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അനധികൃത മണൽക്കടത്ത് വ്യാപകം ആണെന്നുള്ള രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.

ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, അന്വേഷണ സംഘത്തിലുണ്ടായിരുന്നു.