സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ്. 4670 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു.

37,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ഡിസംബര്‍ 21ന് 37,680 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് ചാഞ്ചാട്ടം പ്രകടമായ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയായിരുന്നു. ദിവസങ്ങളോളം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്.