മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതിലും യുഡിഎഫ് ആണ്, എൽ ഡി ഫ് മൂന്നിൽ ഒതുങ്ങി.
തിരൂർ: മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതിലും യുഡിഎഫ് ആണ്. എൽഡിഎഫ് 2015 ലെ പോലെ മൂന്നിൽ ഒതുങ്ങി. ഒരു വ്യത്യാസം വന്നത് എൽഡിഎഫിൽ നിന്ന് തിരൂർ നഗരസഭ യുഡിഎഫ് തിരിച്ച് പിടിച്ചപ്പോൾ നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത് ആണ് എൽഡിഎഫ് കരുത്ത് തെളിയിച്ചത്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻറെ ജില്ലയിലെ ഏറ്റവും തിളക്കമേറിയ ജയം നിലമ്പൂരിലെ ആണ്. കോൺഗ്രസ് ഭരിച്ചിരുന്ന ജില്ലയിലെ ഏക നഗര സഭ കൂടി ആയിരുന്നു നിലമ്പൂരിലെ. മുസ്ലിം ലീഗ് ഒരു സീറ്റ് പോലും നേടാൻ കഴിയാതെ നാണം കെട്ടുപോയി ഇവിടെ. ജില്ലയിലെ നഗരസഭകളുടെ അധ്യക്ഷൻമാരും ഉപാധ്യക്ഷൻമാരും ഇപ്രകാരം ആണ്.
മലപ്പുറം യുഡിഎഫ്
ചെയർമാൻ – മുജീബ് കാടേരി
വൈസ് ചെയർ – പേഴ്സൺ ഫൗസിയ കുഞ്ഞിപ്പു
മഞ്ചേരി യുഡിഎഫ്
ചെയർ പേഴ്സൺ വി എം.സുബൈദ
വൈസ് ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ്
തിരൂരങ്ങാടി യുഡിഎഫ്
ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി
വൈസ് ചെയർപേഴ്സൺ സിപി സുഹറാബി
പരപ്പനങ്ങാടി യുഡിഎഫ്
ചെയർമാൻ – എ. ഉസ്മാൻ
വൈസ് ചെയർപേഴ്സൺ – കെ.ഷഹർബാനു
കൊണ്ടോട്ടി യുഡിഎഫ്
ചെയർപേഴ്സൺ – സി.ടി.ഫാത്തിമ സുഹ്റ
വൈസ് ചെയർമാൻ – പി സനൂപ് മാസ്റ്റർ
കോട്ടക്കൽ യുഡിഎഫ്
ചെയർപേഴ്സൺ – ബുഷ്റ ഷബീർ
വൈസ് ചെയർമാൻ – പി.പി.ഉമർ
വളാഞ്ചേരി യുഡിഎഫ്
ചെയർമാൻ – അഷ്റഫ് അമ്പലത്തിങ്ങൽ
വൈസ് ചെയർപേഴ്സൺ – റംല മുഹമ്മദ്
തിരൂർ യുഡിഎഫ്
ചെയർപേഴ്സൺ – പി.നസീമ
വൈസ് ചെയർമാൻ – പി രാമൻ കുട്ടി
താനൂർ യുഡിഎഫ്
ചെയർമാൻ – പി പി ഷംസുദ്ദീൻ
വൈസ് ചെയർപേഴ്സൺ – സി കെ സുബൈദ
പെരിന്തൽമണ്ണ (എൽഡിഎഫ്)
ചെയർമാൻ – പി ഷാജി
വൈസ് ചെയർപേഴ്സൺ – നസീറ ടീച്ചർ
നിലമ്പൂർ. (എൽഡിഎഫ്)
ചെയർമാൻ – മാട്ടുമ്മൽ സലീം
വൈസ് ചെയർപേഴ്സൺ – അരുമ ജയകൃഷ്ണൻ
പൊന്നാനി ( എൽഡിഎഫ്)
ചെയർമാൻ – ശിവദാസ് ആറ്റുപുറം
വൈസ് ചെയർപേഴ്സൺ – ബിന്ദു സിദ്ധാർത്ഥൻ